വിവാദ പരാമര്‍ശം: ഇടതുമുന്നണിക്ക് മുന്നറിയിപ്പുമായി ആനി രാജ

വിവാദ പരാമര്‍ശം: ഇടതുമുന്നണിക്ക് മുന്നറിയിപ്പുമായി ആനി രാജ

ദില്ലി: എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ നേതാവ് ആനി രാജ. നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണമെന്ന നിലപാടാണ് സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും മണിയുടെ പരാമര്‍ശം വലിയ വിഷയം തനെനയാണെന്നും ആനി രാജ പറഞ്ഞു.സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്കും തുറന്ന സംവാദത്തിനും തയ്യറാകണം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയില്‍ സി പി ഐ പ്രതികരിച്ചിട്ടുണ്ട്.സി പി ഐ യെ ഓര്‍ത്ത് കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട.കെ സി വേണുഗോപാല്‍  കോണ്‍ഗ്രസിനകത്തെ സ്ത്രീകളെ ഓര്‍ത്ത് കരഞ്ഞാല്‍ മതി.സി പി ഐയില്‍ നിന്ന് ബിനോയ് വിശ്വം അടക്കമുളവര്‍ പ്രതികരിച്ചു.എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല.സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉള്ളില്‍ ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു.