സിപിഎമ്മിന് അന്ത്യശ്വാസനവുമായി സുധാകരന്‍
തിരുവനന്തപുരം: സിപിഎം അക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആക്രമണം വ്യാപിപിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ ജനം തിരിച്ചടി നല്‍കും. തൃക്കാക്കര അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണെന്നും സുധാകരന്‍ പറഞ്ഞു. ഈ രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ പിണറായിയുടെ രാഷ്ട്രിയ ജീവിതത്തിന്റെ പതനം ആസന്നമായി കഴിഞ്ഞു. കള്ളം പ്രചരിപ്പിക്കുന്ന നേതൃത്വമാണ് സിപിഎമ്മിനുള്ളതെന്നും അദേഹം പറഞ്ഞു.