താജ്മഹൽ ശിവക്ഷേത്രമെന്ന് സന്യാസി
അനുയായികളോട് പ്രാർത്ഥനയ്ക്കായി എത്താൻ ആഹ്വാനം
താജ്മഹൽ ശിവക്ഷേത്രമാണെന്ന് വീണ്ടും ഉത്തർപ്രദേശിലെ സന്യാസി ജഗത് ഗുരു പരമഹംസ ആചാര്യ. താജ്മഹൽ ശിവക്ഷേത്രമായ തേജോ മഹാലയമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. കാവി വസ്ത്രം ധരിച്ചതിനാൽ കഴിഞ്ഞ ആഴ്ച തേജ് മഹാലയ ക്ഷേത്രം ( താജ്മഹൽ) സന്ദർശിച്ചപ്പോൾ അധികൃതർ അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. അതിനാൽ ഈ മാസം അഞ്ചിന് പ്രാർത്ഥനയ്ക്കായി പടിഞ്ഞാറൻ ഗേറ്റിൽ എത്താൻ വീഡിയോ സന്ദേശത്തിൽ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്