ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകൾ നശിപ്പിച്ചു

ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകൾ നശിപ്പിച്ചു

 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് (സെപ്തംബർ 30) ചാമരാജനഗർ ജില്ലയിലൂടെ കർണാടകയിലേക്ക് പ്രവേശിക്കും. കമ്മനഹള്ളിയിൽ വെച്ച്  കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.  കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 

അതേസമയം, ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായി, സംസ്ഥാനത്തെ ഗുണ്ടൽപേട്ട് പ്രദേശത്ത് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ കീറി നശിപ്പിച്ചു. ഇതിനുപിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു

 ജോഡോ യാത്രയെ സ്വാഗതം ചെയ്ത് പതിച്ച 40ലധികം പോസ്റ്ററുകളാണ് കീറിയത്. ഗുണ്ടൽപേട്ടിലൂടെ കടന്നുപോകുന്ന ഹൈവേയിൽ സ്ഥാപിച്ചിരുന്ന രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും പോസ്റ്ററുകൾ ബിജെപി പ്രവർത്തകർ കീറിയതായി  നേതാക്കൾ ആരോപിച്ചു.