ഗുലാം നബി ആസാദിന്റെ രാജിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് 

Aug 26, 2022 - 05:16
0
ഗുലാം നബി ആസാദിന്റെ രാജിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് 



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദുഖകരമെന്ന് കോണ്‍ഗ്രസ്.സോണിയയും രാഹുലും കോണ്‍ഗ്രസും വിലക്കയറ്റം ഉള്‍പ്പെടെയുള വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി.ഭാരത് ജോഡോ യാത്രക്കായി പാര്‍ട്ടി ഒരുങ്ങുന്നു.ഈ സമയത്തുള്ള രാജി ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് അജയ് മാക്കനും ജയറാം രമേശും പറഞ്ഞു.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നേതാക്കള്‍ വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഗുലാം നബി ആസാദ് രാജിവച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User