വീണ്ടും ആശങ്ക; ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് 

Aug 02, 2022 - 05:53
0
വീണ്ടും ആശങ്ക; ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് 

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോ?ഗം സ്ഥിരീകരിച്ചത്. ഇയാള്‍ ചികിത്സയിലാണ്. രോ?ഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോ?ഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.യുഎഇയില്‍ നിന്നെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിയായ 22കാരന്‍ മങ്കിപോക്‌സ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 22ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവ്, 27നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. മങ്കിപോക്സ് പോസിറ്റീവാണെന്ന് 19ന് ദുബായില്‍ നടത്തിയ പരിശോധന ഫലം 30നാണ് ബന്ധുക്കള്‍ ആശുപത്രിയെ അറിയിച്ചത്. മങ്കിപോക്സ് ലക്ഷണങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User