അമിതമായ അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ചു

കോഴിക്കോട് ബാലുശ്ശേരി കുട്ടമ്പൂർ സ്വദേശിനിയാണ്

May 21, 2022 - 02:40
0
അമിതമായ അളവിൽ മരുന്ന് കഴിച്ച യുവതി മരിച്ചു
  അമിതമായ അളവിൽ ഗുളിക കഴിച്ചു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.കോഴിക്കോട്  ബാലുശ്ശേരി  കുട്ടമ്പൂർ എളേടത്പൊയിലിൽ ബാലകൃഷ്ണൻ ഷീല ദമ്പതികളുടെ മകൾ അശ്വതിയാണ് മരിച്ചത്. അഖിലേഷ് ആണ് അശ്വതിയുടെ ഭർത്താവ്.അശ്വിൻ സഹോദരനാണ്.
 
മരുന്ന് ഉള്ളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോള്‍ രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്.
മോര്‍ച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച്‌ പിതാവ് പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User