പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ

Jun 20, 2022 - 07:00
0
പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ

പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് മാറ്റമില്ലെന്ന് സിപിഎം മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറി കുഞ്ഞികൃഷ്ണൻ .ഇതോടെ സിപിഎമ്മിന്റെ അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയായി.പയ്യന്നൂരിൽ ഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സിപിഎമ്മിന് തന്നെ തിരിച്ചടിയാവുന്ന ഘട്ടത്തിലാണ് പാർട്ടി അനുരഞ്ജനവുമായി ഇറങ്ങിയത് .പയ്യന്നൂര്‍ ഫണ്ട് തിരിമറി വിവാദത്തിന് തിരശീലയിടാന്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ നേതൃത്വം ഊര്‍ജിത ശ്രമം നടത്തിയിട്ടും പരിഹാരമില്ല. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിയുടെ ചുമതലയില്‍ നീക്കിയിരുന്നു. പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയം. സംസ്ഥാന സമിതി അംഗം പി ജയരാജന്‍ അടക്കം നേതാക്കള്‍ സമവായ നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് വി കുഞ്ഞിക്കൃഷ്ണന്‍ വഴങ്ങിയില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User