നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് ; സിപിഎമ്മിനെതിരെ ബെന്യാമന്‍

Aug 11, 2022 - 07:10
Updated: 4 years ago
0
നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട്  ; സിപിഎമ്മിനെതിരെ ബെന്യാമന്‍

'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയ്ക്കെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരു സിനിമാ പരസ്യം പോലും ഭയക്കുന്ന തരത്തിലേക്ക് എത്തിയെങ്കില്‍ നിങ്ങള്‍ക്ക് എന്തോ ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമ തിയേറ്ററില്‍ തന്നെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.'ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ ആണ് തീരുമാനം', ബെന്യാമിന്‍ കുറിച്ചു. സിനിമയുടെ റിലീസിന് മുന്നോടിയായി നല്‍കിയ 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യമായിരുന്നു വിവാദമായത്. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയുണ്ടെന്ന് ആരോപിക്കുകയാണ് പരസ്യമെന്നായിരുന്നു വിമര്‍ശനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User