ഇന്ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം; ആവേശം കൊടുമുടിയില്‍ 

Jul 31, 2022 - 02:42
0
ഇന്ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം; ആവേശം കൊടുമുടിയില്‍ 

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍  ഫൈനലിനോളം ആവേശമുള്ള മത്സരമാണിന്ന്. ഇന്ത്യന്‍ വനിതാ ടീമും പാകിസ്ഥാന്‍ വനിതാ ടീമും  മുഖാമുഖം വരും. എഡ്ജ്ബാസ്റ്റണില്‍  ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്ന് മണിക്ക് ടോസ് വീഴും. ആവേശപ്പോരിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയപ്പോള്‍ മത്സരം നേരില്‍കാണാനുള്ള മറ്റ് വഴികളറിയാം.
മൂന്ന് മണിക്ക് ടോസ് മുതലുള്ള ആവേശം ചോരാതെ മത്സരം കാണാന്‍ ടെലിവിഷനിലും ഓണ്‍ലൈനിലും മാര്‍ഗങ്ങളുണ്ട്. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. സോണി ലൈവ് വഴി തല്‍സമയ സ്ട്രീമിങ്ങുമുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User