വീട്ടില്‍കേറി തല്ലുമെന്ന് ഭീഷണിപ്പെടുത്തി; ജോജു കുടുങ്ങും

Jul 31, 2022 - 03:22
0
വീട്ടില്‍കേറി തല്ലുമെന്ന് ഭീഷണിപ്പെടുത്തി; ജോജു കുടുങ്ങും

കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ജോജു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സനല്‍കുമാര്‍ പറഞ്ഞു.  ചോല എന്ന സിനിമ പൂഴ്ത്തിവെക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പോസ്റ്റിട്ടപ്പോള്‍ പ്രകോപിതനായ ജോജു ഫോണില്‍ വിളിച്ച് ചീത്തപറയുകയും വീട്ടില്‍വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  സിനിമയുടെ മേല്‍ തനിക്കുള്ള അവകാശം കരാറിലുണ്ടെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് ജോജു പറഞ്ഞെന്നും കരാര്‍ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ ചീത്ത പറഞ്ഞെന്നും സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ കട്ട് ചെയ്ത് പോവുകയായിരുന്നെന്നും സനല്‍കുമാര്‍ പറഞ്ഞു.താന്‍ എന്തായാലും ഒരു പരാതി കൊടുക്കാന്‍ തീരുമാനിച്ചു എന്നും തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിനടിയില്‍ അധിക്ഷേപ കമെന്റഴുതുന്നവര്‍ സൈബര്‍ ബുള്ളിയിങ് എന്ന കുറ്റവും ചെയ്യുന്നുണ്ട് എന്നോര്‍ത്താല്‍ നന്നെന്നും സനല്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User