സർക്കാർ എന്ന് കണ്ണ് തുറക്കും? മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കു നേരെ കോഴിക്കോട് തെരുവു നായ ആക്രമണം

Sep 11, 2022 - 13:14
0
സർക്കാർ എന്ന് കണ്ണ് തുറക്കും? മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കു നേരെ കോഴിക്കോട് തെരുവു നായ ആക്രമണം


മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കു നേരെ കോഴിക്കോട് തെരുവു നായ ആക്രമണം. നഗര പരിധിയിൽ അരക്കിണറിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് കടിയേറ്റത്. ഷാജുദ്ദീൻ, വിദ്യാർത്ഥിനികളായ വൈഗ, നൂറാസ് എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഗോവിന്ദപുരം സ്കൂളിന് സമീപത്തെ ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കുട്ടികളുടെ കാലിന്റെ പിൻഭാഗത്തും മുഖത്തും കൈകളിലും കടിയേറ്റിട്ടുണ്ട്. വിലങ്ങാടും തെരുവ് നായ അക്രമത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. വിലങ്ങാട് മലയങ്ങാട്ടെ അങ്ങാടി പറമ്പിൽ ജയന്റെ മകൾ സൂര്യയ്ക്കാണ് ഇന്നലെ രാവിലെ കടിയേറ്റത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ റോഡിലുണ്ടായിരുന്ന പട്ടി പന്ത്രണ്ടുകാരിയെ ചാടി കടിക്കുകയായിരുന്നു. കാലിന്റെ തുടയിലാണ് കടിയേറ്റത്. കുട്ടി വടകര ഗവ ആശുപത്രിയിൽ ചികിത്സ തേടി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User