മാർച്ച് തടയണമെന്ന ആവശ്യം തള്ളി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ മറുപടി
സിജെപി മാർച്ച് തടയണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെടാതിരുന്നത് കേന്ദ്ര സർക്കാരിനും ബിജെപിക്കും രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
പഴയ മോദി പ്രഭാവമെല്ലാം ഭരണകൂടത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിനെതിരെ സമരം അനിവാര്യമായി മാറുന്നു. ആ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ സുപ്രീം കോടതിയുടെ മൗനാനുവാദം ലഭിച്ചതോടെ ബിജെപിയുടെ കാറ്റുപോയി എന്നു തന്നെ പറയാം. നരേന്ദ്ര മോദിക്കും ബിജെപിക്കും കണ്ടകശനി എന്ന് തന്നെ പറയേണ്ടിവരും. കാരണം, എങ്ങനെ ഇല്ലാതാക്കാൻ നോക്കിയാലും എതിരാളികൾ തന്നെ വിജയിക്കുകയാണ്. ഭരണത്തിൽ വന്ന് കൃത്യമായി 12 വർഷം പിന്നിട്ടപ്പോൾ തന്നെ പടിയിറക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരികയാണ്. ഇതുവരെ ഒരാളെയും കൂട്ടാക്കാതെ നടന്നിരുന്ന മോദിയെ സി.ജെ.പി. എന്ന കോക്രോച്ച് ജനതാ പാർട്ടി എന്ന പാറ്റകൾ സമരം ചെയ്ത് വരച്ച വരയ്ക്കുള്ളിൽ നിർത്തി. മന്ത്രിയെ തന്നെ രാജിവെപ്പിച്ചത് മോദിയെ തന്നെ രാജിവെപ്പിച്ചതിന് തുല്യമായി. ഏറ്റവും വലിയ ക്ഷീണം നൽകിയ സി.ജെ.പി. സമരങ്ങൾ അവസാനിപ്പിക്കുന്നില്ല. എന്നാൽ, അവരെ സമരത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ശനിയാഴ്ചത്തെ മാർച്ച് തടയണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടത് ബിജെപിക്ക് മുഖത്തടിച്ചതുപോലെയായി മാറിയിട്ടുണ്ട്.
സി.ജെ.പി. മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി മാറിനിന്നത് വലിയൊരു സൂചനയാണ് നൽകുന്നത്. ക്രമസമാധാനം പോലീസിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം ഹർജി നൽകിയിരുന്നത്. ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും കോടതി നോട്ടീസ് അയക്കുക മാത്രമല്ല, ഹർജി വ്യാഴാഴ്ച പരിഗണിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചിട്ടില്ല. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും മുടന്തൻ ന്യായങ്ങളെല്ലാം കോടതി പൊളിച്ചുകളഞ്ഞു. സി.ജെ.പി.യുടെ നിർദിഷ്ട റാലി അക്രമാസക്തമാകുമെന്ന് കരുതാൻ തക്കതായ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചത്. അതേസമയം, റാലി നടത്താമോ എന്നും ഏതെല്ലാം നിബന്ധനകൾക്ക് വിധേയമായിട്ടാകണം എന്നും തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും കോടതി വ്യക്തമാക്കി. അതിൽ ബിജെപി ഭരണകൂടത്തിന് ഒരു റോളുമില്ല.
“എല്ലാവരും സമാധാനപരമായും നിയമവിധേയമായും പെരുമാറുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ല. നിലവിൽ ഇതിന് വിരുദ്ധമായി എന്തെങ്കിലും കരുതാനോ അനുമാനിക്കാനോ തക്കതായ സാഹചര്യങ്ങളൊന്നും ഞങ്ങളുടെ മുന്നിലില്ല,” എന്നായിരുന്നു കോടതി ബെഞ്ചിന്റെ നിരീക്ഷണം.ഇതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ഡൽഹി, കേന്ദ്ര സർക്കാരുകളാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്നും പറയുമ്പോൾ സുപ്രീം കോടതി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ ഈ സമരത്തിന് അനുമതി നൽകുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് സർക്കാരുകൾക്ക് ഇതിന്റെ പകർപ്പുകൾ നൽകണമെന്ന് ഞങ്ങൾ പറയുന്നത് എന്നും കോടതി വ്യക്തമാക്കി.അതായത്, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നും പിന്നീട് നടത്തിയ പുനഃപരീക്ഷയെത്തുടർന്നും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് അതിന്റെ വേദനയും നഷ്ടങ്ങളും സഹിക്കാവുന്നതിലും അപ്പുറത്താണ്. അതുപോലെ, ജൂലൈ 20-ലെ സമരത്തിനിടെ പോലീസ് അതിക്രമങ്ങൾ നേരിട്ടവരും ചേർന്നാണ് ഈ മാർച്ചിന് നേതൃത്വം നൽകുന്നത്.

മാത്രമല്ല, ജന്തർ മന്തറിൽ 36 ദിവസം നീണ്ടുനിന്ന സമരം പിൻവലിക്കാൻ കാരണമായ ജൂലൈ 25-ലെ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഈ മാർച്ച് സംഘടിപ്പിക്കുന്നത്.ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താൻ നിശ്ചയിച്ചിട്ടുള്ള മാർച്ച് സമാധാനപരമായിരിക്കുമെന്നാണ് പറയുന്നത്. എങ്കിലും സർക്കാരിനെതിരെ ജനരോഷം ആളിക്കത്താൻ ഇത് കാരണമാകുമെന്നുള്ളതിൽ സംശയമില്ല.അതിനെ നോക്കി സുപ്രീം കോടതിയും അനുകൂല നിലപാട് സ്വീകരിച്ചതോടെ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അത് കനത്ത പ്രഹരം തന്നെയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)