വോട്ട് സംരക്ഷിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ; ഇന്ന് ബെംഗളൂരുവിലെ സിജെപി പ്രതിഷേധത്തിൽ ധ്രുവ് റാഠിയും പ്രകാശ് രാജും.

Oct 08, 2026 - 07:00
Updated: 4 hours ago
0
വോട്ട് സംരക്ഷിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ;  ഇന്ന് ബെംഗളൂരുവിലെ സിജെപി പ്രതിഷേധത്തിൽ ധ്രുവ് റാഠിയും പ്രകാശ് രാജും.

ബെംഗളൂരു: SIR നടപടികൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ബെംഗളൂരുവിലും സമരത്തിന് വൻ ശ്രദ്ധ. ഇന്ന് ഫ്രീഡം പാർക്കിൽ നടക്കുന്ന CJP (Citizens for Justice and Peace) പ്രതിഷേധത്തിൽ യൂട്യൂബർ ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും പങ്കെടുക്കും.

‘വോട്ട് സംരക്ഷിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബെംഗളൂരുവിലെ പ്രതിഷേധം. SIR നടപടികളിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന ആശങ്കയാണ് സിജെപി ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്ന ആവശ്യവും സമരത്തിന്റെ പ്രധാന വിഷയമാണ്.

ബെംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിലും CJP ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. വിദ്യാർഥി സംഘടനകളും സാമൂഹിക സംഘടനകളും വിവിധ രാഷ്ട്രീയ വിഭാഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, SIR വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധാങ്ങൾ നടക്കും ഒക്ടോബർ 7ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

തുടർച്ചയായ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെ ഏകോപിത നീക്കങ്ങളും SIR വിഷയത്തിൽ കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ സമ്മർദം വർധിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിഷേധം തെരുവുകളിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് മാറിയതോടെ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണങ്ങളും പ്രതിരോധ നിലപാടുകളും കൂടുതൽ ശ്രദ്ധ നേടുകയാണ്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം സമരം ശക്തമായി തുടരുന്നതിനൊപ്പം ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പൗരസംഘടനകളും സാമൂഹിക-വിദ്യാർഥി സംഘടനകളും രംഗത്തെത്തുന്നത് പ്രതിഷേധത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ഒക്ടോബർ 10ലെ ഡൽഹി പ്രതിഷേധത്തിലേക്ക് കൂടുതൽ സംഘടനകൾ എത്തുന്നതോടെ SIR വിഷയത്തിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User