ഓട് പൊളിച്ച് പാര്‍ട്ടിയിലേയ്ക്ക് വന്നതല്ല; പൊട്ടിത്തെറിച്ച് കെ സി വേണുഗോപാല്‍

Aug 29, 2022 - 05:36
0
ഓട് പൊളിച്ച് പാര്‍ട്ടിയിലേയ്ക്ക് വന്നതല്ല; പൊട്ടിത്തെറിച്ച് കെ സി വേണുഗോപാല്‍



ഗുലാം നബി ആസാദ് ഉന്നയിച്ച കാര്യങ്ങള്‍ ഖേദകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. താന്‍ ഓട് പൊളിച്ചിറങ്ങി കോണ്‍ഗ്രസില്‍ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണം. കെ.എസ്.യു കാലം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണ്. തനിക്കും 46 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രം?ഗത്തെത്തിയിരുന്നു. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോണ്‍ഗ്രസിന് മികച്ച സേവനം നല്‍കിയ നേതാവ് രാജിവയ്ക്കുന്നതില്‍ ദുഃഖമുണ്ട്. പോകുന്നവര്‍ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം തയ്യാറാകണം. ഓരോ നേതാക്കളും പോകുമ്പോള്‍ സന്തോഷിക്കുക അല്ല വേണ്ടത്. ഗുലാം നബി ആസാദ് പാര്‍ട്ടി വിടാനുള്ള നാല് കാരണങ്ങള്‍ സോണിയ ഗാന്ധി പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User