ഗ്യാനേഷ് കുമാറിന്റെ പഴയ കാലം വീണ്ടും പരിശോധിക്കുന്നു; 2006ലെ വിജിലൻസ് ഫയലുകൾ തേടി സർക്കാർ
20 വർഷം പഴക്കമുള്ള വിജിലൻസ് അന്വേഷണത്തിന്റെ രേഖകൾ വീണ്ടും പരിശോധിക്കാൻ നീക്കം; പഴയ കേസിൽ തുടർനടപടികൾക്ക് സാധ്യത തേടി ആഭ്യന്തര വകുപ്പ്.
തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ 20 വർഷം പഴക്കമുള്ള വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടും പരിശോധിക്കാൻ സർക്കാർ നീക്കം. 2006ൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഉണ്ടായ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകളാണ് ആഭ്യന്തര വകുപ്പ് തേടിയത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി എംസി റോഡ് വികസനം ഏറ്റെടുത്തിരുന്ന കൺസോർഷ്യത്തിലെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ ക്വാലാലംപൂരിൽ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു അന്നത്തെ വിജിലൻസ് അന്വേഷണം. ആത്മഹത്യാക്കുറിപ്പിൽ കേരളത്തിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായും ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ അന്വേഷണം പിന്നീട് കാര്യമായി മുന്നോട്ടുപോയില്ല. കേസുമായി ബന്ധപ്പെട്ട പഴയ രേഖകൾ വീണ്ടും ലഭ്യമാക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും പുനരന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികളിൽ വ്യക്തത വരിക.
ഇതിനിടെ എസ്‌ഐആർ നടപടിയെച്ചൊല്ലി ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രീയ വിമർശനം ശക്തമായിരിക്കെയാണ് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും നടക്കുന്ന സമരങ്ങക്ക് കൂടുതൽ ഊർജം പകരുന്ന തീരുമാനമാണ് കേരളത്തിലെ UDF സർക്കാർ നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കേരളത്തിലെ മുൻകാല സർവീസുമായി ബന്ധപ്പെട്ട പഴയ വിജിലൻസ് കേസ് വീണ്ടും പൊടിതട്ടി എടുക്കുന്നതിലൂടെ ഗ്യാനേഷ് കുമാറിന് എതിരെയുള്ള രാഷ്ട്രയ നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)