ജനാധിപത്യത്തെ തകർക്കാൻ കോൺഗ്രസ് അനുവദിക്കില്ല; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പി കെ ഫൈസൽ.
എസ്ഐആറിലൂടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; മോദി സർക്കാരിന്റെ അറസ്റ്റ് നടപടികൾക്കെതിരെ കാസർഗോഡ് ഡിസിസിയുടെ പ്രതിഷേധം
കാസർഗോഡ്: എസ്ഐആറിലൂടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ജനാധിപത്യത്തെ തകർക്കാനും സംഘപരിവാർ താൽപര്യങ്ങൾ സംരക്ഷിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നരേന്ദ്രമോദി സർക്കാരിന് കൂട്ടുനിൽക്കുകയാണെന്ന് കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് പൊതുതെരഞ്ഞെടുപ്പിൽ വോട്ട് അട്ടിമറിക്കുന്ന നിലപാടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യത്തിന്റെ പേരിൽ ലോകത്തെവിടെ ചർച്ച നടന്നാലും ഇന്ത്യയുടെ പേര് ഉയർന്നുനിൽക്കണം. എന്നാൽ, കേന്ദ്രസർക്കാരിന്റെ നടപടികൾ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സാഹചര്യമാണുണ്ടാക്കുന്നതെന്ന് പി.കെ. ഫൈസൽ പറഞ്ഞു. നരേന്ദ്രമോദി സർക്കാർ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും കേന്ദ്രസർക്കാരിന്റെ അറസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും കെപിസിസിയുടെ ആഹ്വാനപ്രകാരം കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐആറിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന വിഷയം രാഹുൽ ഗാന്ധി രാജ്യത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും സംഗമത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി.
സാജിദ് മൗവ്വൽ, ബി.പി. പ്രദീപ് കുമാർ, സോമശേഖേണി, കെ. ഖാലിദ്, അഡ്വ. പി.വി. സുരേഷ്, ഡോ. കെ.വി. ശശിധരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, രാജൻ പെരിയ, ഗീത കൃഷ്ണൻ, കെ. ബലരാമൻ നമ്പ്യാർ, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണ പ്രഭു, കെ.വി. വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, എം. രാജീവൻ നമ്പ്യാർ, ലോകനാഥ് ഷെട്ടി, ആർ. ഗംഗാധരൻ, മിനി ചന്ദ്രൻ, പി. രാമചന്ദ്രൻ, വി. ഗോപി, ബാബു കെ.കെ., സുകുമാരി ശ്രീധരൻ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)