വീണാ ജോർജിന്റെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ നാടകത്തിൽ കുരുക്ക് മുറുകുന്നു; മൊഴിയെടുക്കാൻ എസ്.ഐ.ടി.!
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴിയെടുക്കാനും വധശ്രമക്കുറ്റം ചുമത്തിയതിനു പിന്നിലെ സാഹചര്യം പരിശോധിക്കാനും എസ്.ഐ.ടി. അന്വേഷണം ശക്തമാക്കുന്നു.
പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരും ഓരോ കേസ്സുകളിൽ പെട്ട് വല്ലാതെ കഷ്ടപ്പെടുകയാണ്. അതിൽ പിണറായി വിജയനും അബ്ദുൽ റഹിമാനും മുഹമ്മദ് റിയാസ്സുമൊക്കെ ആണെങ്കിൽ നന്നായി മോഷ്ടിച്ചിട്ടു തന്നെയാണ് പ്രശ്നത്തിലായിരിക്കുന്നത്.
എന്നാൽ മോഷണത്തിന് പകരം നാടകം കളിച്ചതിന് ഇത്രയും പൊല്ലാപ്പ് വീണ ജോർജിനല്ലാതെ മറ്റാർക്കും ഉണ്ടായിട്ടില്ല. ഇതിപ്പോൾ കേസ് തിരിഞ്ഞു കൊത്തുകയാണ്. അതായത്, മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തന്റെ നേതാക്കൾ പറഞ്ഞത് പ്രകാരം മികച്ച അഭിനയം കാഴ്ചവെച്ചുവെങ്കിലും മാറിവന്ന സർക്കാർ അതിന് മികച്ച അവാർഡ് തന്നെ കൊടുക്കാൻ പോകുകയാണ്. അതിനായി പ്രത്യേക ജൂറിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. അവർ അന്വേഷണം തുടങ്ങി കഴിഞ്ഞു. ഭരണം കയ്യിലുള്ളപ്പോൾ ഈ മന്ത്രിമാർ പോലും ആർമാദിക്കുകയായിരുന്നു കേരളത്തിൽ.. സമരം ചെയ്തു വളർന്ന ഒരു സംഘടനയുടെ മന്ത്രി പാവം കെ.എസ്.യു. പിള്ളേർക്കെതിരെ കേസെടുക്കാൻ പറഞ്ഞത് വധശ്രമത്തിനായിരുന്നു. അതും ദൂരെ നിന്നും കരിങ്കൊടി കാണിച്ചതിന്. അത് പിന്നീട് ഒഴിവാക്കപ്പെട്ടുവെങ്കിലും അതിന് പിന്നിൽ ആരാണെന്ന കാര്യം വളരെ വ്യക്തമായി അന്വേഷിക്കാൻ ആണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. അടുത്ത് പോലും വരാത്ത കെ.എസ്.യു.ക്കാർ മാരകായുധങ്ങളുമായി ആക്രമിച്ചു എന്ന പച്ചക്കള്ളം പറഞ്ഞ് അഭിനയിച്ചു എന്ന് മാത്രമല്ല, അതിനായി ആശുപത്രിയിൽ അടക്കം കിടന്ന് തനിക്ക് കള്ളപ്പരിക്കുണ്ടാക്കിയ ഒരു ആരോഗ്യമന്ത്രി തന്റെ പ്രവർത്തിയിലൂടെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് തന്നെ കളങ്കമുണ്ടാക്കി. അതെല്ലാം തത്ത പറയുന്നത് പോലെ പറയിപ്പിക്കാൻ ആണ് എസ്.ഐ.ടി.യുടെ നീക്കം. അതിലൊന്ന് മന്ത്രിയെ ആക്രമിക്കാൻ പോയിട്ട് അടുത്ത് പോലും എത്താത്ത കെ.എസ്.യു.ക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്ന് പരിശോധിക്കുന്നതിന്റെ പണി തുടങ്ങിയിരിക്കുകയാണ് എസ്.ഐ.ടി. കെ.എസ്.യു. പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തുന്നതിനോടൊപ്പം ആ സംഭവദിവസം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താൻ എസ്.ഐ.ടി. തീരുമാനിച്ചു കഴിഞ്ഞു..അങ്ങനെ സിപിഎം ബഹ്റികുമ്പോൾ ഉണ്ടാകുമെന്ന കള്ളകേസ് എടുക്കന്ന പരിപാടി തന്നെ അവസാനിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
പ്രതിഷേധിക്കാൻ വന്ന കെ.എസ്.യു.ക്കാർക്ക് നേരെ കിളിപോയതു പോലെ പാഞ്ഞടുത്തതും തെരുവ് ഗുണ്ടയെ പോലും നാണിപ്പിക്കുന്ന തരത്തിൽ പെരുമാറിയതും മന്ത്രി വീണയായിരുന്നു. അതിന് ശേഷം സ്പീക്കർ ഷംസീറിനെ കണ്ടതുമുതൽ പെട്ടെന്ന് മാറ്റം സംഭവിച്ചത് വലിയ പ്രശ്നമായി നിലനിൽക്കുകയാണ്. അത് പൊതുജനങ്ങളെ അറിയിച്ചെ മതിയാകൂ.. അന്നേ ദിവസം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്താൻ തന്നെയാണ് പോലീസിന്റെ തീരുമാനം. മുമ്പ് പിണറായി പോലീസിന്റെ കാലത്ത് മൊഴി എടുത്തിരുന്നത് ഒപ്പം ഉണ്ടായിരുന്ന കുറച്ചുപേരുടെ മാത്രമായിരുന്നു. എന്നാൽ തെറ്റ് ചെയ്യുന്നതുപോലെ തന്നെ കുറ്റമാണ് ഗൂഢാലോചന എന്നുള്ളതും ഇവിടെ വ്യക്തമാക്കേണ്ടി വരും. മാത്രമല്ല, മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. അതിന് ബുദ്ധിമുട്ടേണ്ടി വരില്ല, പത്തനംതിട്ടയിലെ വീട്ടിൽ തന്നെയെത്തി മൊഴി നല്ല സൗകര്യത്തോടെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനായി പോലീസ് ഉടൻ പുറപ്പെടും എന്ന് അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാൽ, മാരകായുധങ്ങളുമായെത്തിയ കെ.എസ്.യു. പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. ഇതിൽ അഞ്ചുപേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആ കാരണം കൊണ്ട് രണ്ടാഴ്ചയോളമാണ് ആ പാവങ്ങൾ റിമാൻഡിലായത്. എന്നാൽ അഭിനയിച്ചു തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജിനെയും ഒപ്പം തിരക്കഥ ഒരുക്കിയ പ്രമുഖ സി.പി.എം. നേതാക്കളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചുകൊണ്ട്, പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെ.എസ്.യു. പ്രവർത്തകരുടെ പരാതിയിൽ എസ്.ഐ.ടി. രൂപീകരിച്ച് അന്വേഷണം നടത്താൻ തുടങ്ങിയതിനു ശേഷം വീണാ ജോർജ് ഒറ്റക്കായി. തനിക്ക് എല്ലാം പറഞ്ഞു തന്നത് ഷംസീർ ആണ് എന്ന് പറയാൻ വീണയ്ക്ക് കഴിയില്ല. അതോടെ ഷംസീർ രക്ഷപ്പെടാം. പക്ഷെ പൂർണമായും ഒറ്റപ്പെടുന്ന വീണാ ജോർജിന് വരാനിരിക്കുന്നത് മാനഹാനിയും ഒപ്പം കടുത്ത ശിക്ഷയുമായിരിക്കും. ഏതായാലും വീണാ ജോർജിനെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി. സംഘം വൈകാതെ പത്തനംതിട്ടയിലേക്ക് പുറപ്പെടും, നാടകത്തിന്റെ സമ്മാനവുമായിട്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)