“പാറ്റകളല്ലെന്ന് ഉറക്കെ പറയൂ…”; പ്രതികരിക്കാതെ വിദ്യാർഥികൾ, നാണം കെട്ട് വി.സി
‘പാറ്റകളല്ല’ എന്ന് ഉറക്കെ പറയാൻ ആവശ്യപ്പെട്ടിട്ടും സദസ്സിൽ തണുത്ത പ്രതികരണം; ഗവർണറും വി. മുരളീധരൻ എംഎൽഎയുമുള്ള വേദിയിലാണ് വിസി അപഹാസ്യനായത്
തിരുവനന്തപുരം: വിദ്യാർഥികളെ അനുമോദിക്കേണ്ട വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ ‘പാറ്റ’ പരാമർശം വിവാദത്തിൽ. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയതാരകം’ ചടങ്ങിനിടെയാണ് വി.സി വിദ്യാർഥികളോട് “നിങ്ങൾ പാറ്റകളല്ലെന്ന് ഒന്ന് ഉറക്കെ പറഞ്ഞേ” എന്ന് ആവശ്യപ്പെട്ടത്.
എന്നാൽ വി.സിയുടെ ആഹ്വാനത്തിന് സദസ്സിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രമാണ് പ്രതികരിച്ചത്. വിദ്യാർഥികൾ മൗനം പാലിച്ചതോടെ വി സി ഉപദേശത്തോടെ ചടങ്ങിലേക്ക് കടന്നു സംഭവം മൂഹമാധ്യമങ്ങളിലും ചർച്ചയായി ഗവർണറും വി. മുരളീധരൻ എംഎൽഎയുമുള്ള വേദിയിലാണ് വിസി അപഹാസ്യനായത്
ഐഐടി മദ്രാസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുള്ള സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ പാറ്റകളല്ലെന്നും, നന്നായി പഠിച്ച് അറിവ് നേടണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.
“ഇന്ന് നമ്മളെ പാറ്റകൾ എന്ന് വിളിക്കുന്നവർ നാളെ വെറും ഈയാംപാറ്റകളായി മാറും” എന്നുമായിരുന്നു വി.സിയുടെ ഉപദേശം
എന്നാൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ അവരെ ‘പാറ്റ’ എന്ന ഉപമയിലൂടെ അഭിസംബോധന ചെയ്ത് പിന്നീട് ‘സിംഹങ്ങളാകണം’ എന്ന് പറയേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. വിദ്യാർഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യേണ്ട വേദിയിൽ ഇത്തരം പരാമർശങ്ങൾ നടത്തിയത് ഉചിതമായില്ലെന്നാണ് വിമർശനം.
വി.സി ശബ്ദമുയർത്താൻ ആവശ്യപ്പെട്ടിട്ടും വിദ്യാർഥികൾ പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി. ‘പാറ്റകളല്ല’ എന്ന് ഉറക്കെ പറയാൻ ആവശ്യപ്പെട്ടപ്പോൾ സദസ്സിൽ നിറഞ്ഞ മൗനം തന്നെയാണ് ഇതിനുള്ള മറുപടി എന്നാണ് വിദ്യാർത്ഥികളുടെ മൗനത്തിലൂടെ മനസ്സിലാകുന്നത്
വിദ്യാർഥികളുടെ മൗനം വി.സിയുടെ പരാമർശത്തോടുള്ള പ്രതിഷേധമായിരുന്നോ, അതോ പ്രതികരിക്കാതിരുന്നതാണോ എന്ന് വി സി ക്ക് നന്നായി ബോധ്യം വന്നുകാണുമെങ്കിലും , സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മോഹൻ കുന്നുമ്മലിന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)