മംഗളൂരു പെട്രോകെമിക്കൽസ് പ്ലാന്റിൽ വൻ സ്ഫോടനം; 8 പേർക്ക് പരിക്ക്
കറുത്ത പുക ഉയർന്നത് കിലോമീറ്ററുകൾ അകലെ വരെ; പ്ലാന്റിലെ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയുടെ കാരണം അന്വേഷിക്കുന്നു
മംഗളൂരു: മംഗളൂരുവിലെ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL) പ്ലാന്റിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു ശരീരത്തിൽ ഏകദേശം 35 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോക്കട്ടെയ്ക്ക് സമീപമുള്ള MRPL പ്ലാന്റിൽ ഉച്ചയോടെയാണ് ശക്തമായ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കെട്ടിടത്തിലും പ്രകമ്പനം അനുഭവപ്പെട്ടു.
സ്ഫോടനത്തിന് പിന്നാലെ പ്ലാന്റിൽ നിന്ന് കനത്ത കറുത്ത പുക ഉയർന്നു. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കും ജനൽച്ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
MRPL-ലെ Coker Hydrotreater യൂണിറ്റിലെ ഹൈ-പ്രഷർ കോൾഡ് സെപ്പറേറ്ററുമായി ബന്ധപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അഗ്നിരക്ഷാ സേനയും പ്ലാന്റിലെ അടിയന്തര രക്ഷാസംഘവും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പൊലീസ്, ജില്ലാ ഭരണകൂടം, അഗ്നിരക്ഷാ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)