കരുത്തരായ ജർമനിക്ക് പിന്നാലെ നെതെർലൻഡും പുറത്തേക്ക്; ഇത്തവണ വേൾഡ് കപ്പിൽ വമ്പൻ ട്വിസ്റ്റുകൾ

Jun 30, 2026 - 10:45
0
കരുത്തരായ ജർമനിക്ക് പിന്നാലെ നെതെർലൻഡും പുറത്തേക്ക്; ഇത്തവണ വേൾഡ് കപ്പിൽ വമ്പൻ ട്വിസ്റ്റുകൾ

ബോസ്റ്റൺ: ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് സാക്ഷ്യം വഹിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം കരുത്തരായ ജർമ്മനി പ്രീ-ക്വാട്ടർ പോലും കാണാതെ പുറത്തായിരുന്നു. ഇപ്പോഴിതാ നെതെർലൻഡും ഫിഫ വേൾഡ് കപ്പ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയിരിക്കുകയാണ്. ആഫ്രിക്കൻ ടീമായ മൊറോക്കോയോടാണ് നെതർലൻഡ് പരാജയം ഏറ്റുവാങ്ങിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-2 നാണ് മൊറോക്കോ നെതെർലൻഡിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്തിൽ 1-1 സമനിലയിലാണ് കാളി അവസാനിച്ചത്. ഇതിനു പിന്നാലെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 72-ാം മിനിറ്റില്‍ കോഡി ഗാക്പോയാണ് നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ മൊറോക്കോ ഗോൾ അടിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ അവസാന കിക്കിന്റെ സമ്മര്‍ദ്ദഘട്ടത്തിലാണ് മൊറോക്കോയുടെ ഇസ്മയേല്‍ സായ്ബാരി പന്തുമായി എത്തിയത്.നെതർലൻഡ് ഗോൾ കീപ്പർ ബാര്‍ട്ട് വെര്‍ബ്രുഗനെ മറികടന്നാണ് സായ്ബാരിയുടെ ഗോൾ വലയ്ക്ക് അകത്തേക്ക് കടന്നത്.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User