കാലവർഷം അത്ര പോരാ; ഇത്തവണ ആലപ്പുഴയിൽ മഴ കുറവ്

28 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഏറ്റവും കുറവ് വയനാട്ടിൽ

Jun 30, 2026 - 12:18
0
കാലവർഷം അത്ര പോരാ; ഇത്തവണ ആലപ്പുഴയിൽ മഴ കുറവ്

ആലപ്പുഴ: ഇത്തവണത്തെ കാലവർഷം ആലപ്പുഴയെ കനിഞ്ഞില്ല. സംസ്ഥാനത്തെ പല ഭാഗങ്ങളിലായി ശക്തമായ മഴയും കാറ്റും ഉണ്ടായപ്പോഴും ആലപ്പുഴ ജില്ലയിൽ കാലവർഷം എത്താൻ വൈകുകയും മഴയുടെ ലഭ്യത കുറയുകയും ചെയ്തു. ഏകദേശം 28 ശതമാനമാണ് ജില്ലയിൽ മഴയുടെ അളവ് കുറഞ്ഞത്. സംസ്ഥാനത്ത് കാലവർഷം തുടങ്ങി ഇത്രയും നാളുകളായിട്ടും ഇതുവരെ ലഭിച്ചത് 382.3 മില്ലിമീറ്റർ മാത്രമാണ്. യഥാർത്ഥത്തിൽ  ഈ കാലയളവുകൊണ്ട് 530.8 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ആ സ്ഥാനത്താണ് ഇത്രയും കുറവ് മഴ ലഭിച്ചത്. ആലപ്പുഴയിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാനത്ത് ശരാശരിയെക്കാൾ മഴ കുറവാണ് ഇത്തവണ. അതേസമയം, വയനാട്ടിൽ വെറും 67 ശതമാനം മാത്രമാണ് മഴ ലഭിച്ചത്.

അതേസമയം, ജില്ലയിൽ അടുത്ത മൂന്നുദിവസവും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഞായറാഴ്ച മുതൽ ലഭിച്ച മഴയുടെ കണക്കിൽ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ. ഇവിടെ 56 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മാവേലിക്കരയിൽ 33.2 മില്ലിമീറ്ററും മങ്കൊമ്പിൽ 27.4 മില്ലിമീറ്ററും കായംകുളത്ത് 12.1 മില്ലിമീറ്ററും ഹരിപ്പാട്ട് 7.2 മില്ലിമീറ്ററും മഴ ലഭിച്ചു. നൂറനാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 14.5 മില്ലിമീറ്ററും രേഖപ്പെടുത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User