പാലക്കാട് ക്ഷേത്രത്തിലെ കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
സിസിടിവി ക്യാമറകൾ മറച്ച് ഇരുമ്പ് ഗ്രിൽ മുറിച്ച് കടന്നതായി പരാതി; സെപ്തംബർ 3നായിരുന്നു സംഭവം
പാലക്കാട്: പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സെപ്തംബർ 3നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ മറച്ചുവച്ച ശേഷം ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായിരുന്ന ഇരുമ്പ് സ്ക്വയർ പൈപ്പ് മുറിച്ചുകൊണ്ടുപോയെന്നാണ് പരാതി. ഏകദേശം 30 അടി നീളവും 4 ഇഞ്ച് വീതിയും അര ഇഞ്ച് കനവുമുള്ള ഇരുമ്പ് പൈപ്പാണ് മോഷണം പോയത്. ഇരുമ്പ് ഗ്രിൽ മുറിച്ചാണ് ഇവർ കടന്നതെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)