മാസപ്പടി കേസിൽ പിണറായിക്ക് ഹൈക്കോടതിയുടെ തിരിച്ചടി; ഇനി സുപ്രീം കോടതിയിലേക്കോ?

മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളിയതോടെ, തുടർ നിയമനടപടികളും വിജിലൻസ് അന്വേഷണവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചർച്ചയാകുന്നു.

Oct 15, 2026 - 15:02
Updated: 2 hours ago
0
മാസപ്പടി കേസിൽ പിണറായിക്ക് ഹൈക്കോടതിയുടെ തിരിച്ചടി; ഇനി സുപ്രീം കോടതിയിലേക്കോ?

അഴിമതി നടത്തിയ പിണറായി വിജയന് ഒരു കോടതിയും അഭയം നൽകില്ല. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് നടത്തിയത് വമ്പൻ അഴിമതിയായിരുന്നു. അതു മനസ്സിലാക്കി വിജിലൻസിനോട് എഫ്.ഐ.ആർ ഇടാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. കോടതി വിധി പറയുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു പിണറായി വാദിച്ചത്. കോടിക്കണക്കിനു രൂപ തട്ടിച്ചെടുക്കുമ്പോൾ കോടതിയോട് എല്ലാം ചോദിച്ചതുപോലെയാണ് പിണറായി ഇപ്പോൾ ഒച്ചവെക്കുന്നത്. ഏതായാലും സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാട് അറിയിച്ചിട്ടും പിണറായിയെ രക്ഷിക്കാനായില്ല. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്ന ഇ.ഡിയുടെ നിലപാടാണ് കോടതിയിൽ അംഗീകരിക്കപ്പെട്ടത്. അതുപോലെ കെ.എൻ. ഷാജഹാന്റെ വാദമാണ് കോടതി ശരിവെച്ചത്. ഇത് പരിഗണിച്ചാണ് കോടതി പിണറായി വിജയനെ തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സർക്കാരിനും കോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണുണ്ടായത് എന്ന് മറക്കണ്ട. അങ്ങനെ സർക്കാരും പിണറായി വിജയനും ഒക്കെ വിചാരിച്ചപോലെ സംഭവം നടന്നില്ല എന്നുമാത്രമല്ല, ഇനി ചോദ്യം ചെയ്യലും അറസ്റ്റും ശിക്ഷയുമൊക്കെയായി വലിയ കുരുക്കിലേക്ക് പോകുകയാണ് പിണറായി വിജയൻ. ഇനി അദ്ദേഹത്തിന് വരാൻ പോകുന്ന പ്രശ്നങ്ങൾ വലുതാണ്. സി.പി.എം. പോലും കൈവിടാനുള്ള സാധ്യത തന്നെയാണ് കാണുന്നത്. അതിനുള്ള അടിയന്തര നീക്കങ്ങൾ പാർട്ടി നടത്തി വരുന്നു.

അതായത്, മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവോടെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് വരാനിരിക്കുന്ന പ്രധാന നിയമ-രാഷ്ട്രീയ വെല്ലുവിളികൾ ഏറെയുണ്ട്. അതിൽ നിയമപരമായ വെല്ലുവിളി എന്നത് സുപ്രീം കോടതിയെ സമീപിക്കലാണ്. സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും തിരിച്ചടികൾ മറികടക്കാൻ ഇനി സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുക മാത്രമാണ് പ്രധാന നിയമവഴി. പക്ഷേ, ഹൈക്കോടതിയിലെ പ്രധാനപ്പെട്ട രണ്ടു ബെഞ്ചുകൾ പരിശോധിച്ചു തള്ളിക്കളഞ്ഞ ഒരു പ്രധാന കാര്യം സുപ്രീം കോടതി മുഖവിലയ്‌ക്കെടുക്കാറില്ല എന്നുള്ളത് ചരിത്രം പരിശോധിച്ചാൽ അറിയാം. അത് പിണറായിയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി ചോദ്യം ചെയ്യലും വിജിലൻസ് നടപടികളുമായി മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ, അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിവരുമെന്നുറപ്പായി. അത് പിണറായിക്ക് വലിയ തിരിച്ചടിയാണ്. അതുപോലെ തന്നെ പിണറായിക്ക് വരാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി  മുൻകൂർ അനുമതി എന്ന ആനുകൂല്യം നഷ്ടമായിരിക്കുന്നു എന്നുള്ളതാണ്. സാധാരണഗതിയിൽ ജനപ്രതിനിധികൾക്കെതിരെ അന്വേഷണം നടത്തുമ്പോൾ അഴിമതി നിരോധന നിയമത്തിലെ 17A പ്രകാരം മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ഹൈക്കോടതിയുടെ നേരിട്ടുള്ള ഉത്തരവുള്ളതിനാൽ ഈ ആനുകൂല്യം ലഭിച്ചേക്കില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

അതുപോലെ ഹൈക്കോടതി വിധി വന്നതോടെ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ തുടങ്ങിക്കഴിഞ്ഞു. വിജിലൻസ് അന്വേഷണം അഴിമതി നിരോധന നിയമപ്രകാരമായതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അതുപോലെ എസ്.എഫ്.ഐ.ഒ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഇതോടൊപ്പം കൂടുതൽ കർശനമായ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ്. ഇ.ഡി.യൊക്കെ വിജിലൻസിനെക്കാളും മുൻപേ തന്നെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കുമെന്നുള്ളതാണ് സൂചന. അവരുടെ കയ്യിലും എല്ലാ തെളിവുകളും ഉണ്ട്. ഇനിയാണ് യഥാർത്ഥത്തിൽ പ്രതിപക്ഷ നേതാവ് എന്ന പദവിയിലെ പ്രതിസന്ധി രൂക്ഷമാകുന്നത്. നിലവിൽ പ്രതിപക്ഷ നേതാവെന്ന ഭരണഘടനാ പദവിയിലിരിക്കെ അഴിമതിക്കേസിൽ ഒന്നാം പ്രതിയായി എഫ്.ഐ.ആർ നേരിടുന്നത് സി.പി.എമ്മിന്റെ അടിത്തറ തന്നെ തകർത്തുകളയും. അതുകൂടാതെ വലിയ രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കാൻ പാകത്തിൽ കുടുംബാംഗങ്ങളിലേക്ക് നീളുന്ന അന്വേഷണമായി ഇത് മാറുകയാണ്. മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരും കേസിന്റെ ഭാഗമായതിനാൽ വ്യക്തിപരമായും വലിയ സമ്മർദമുണ്ടാകും. സഭ നടക്കുന്നത് കൊണ്ട് സഭയ്ക്കകത്തും അതുപോലെ പുറത്തും പ്രതിപക്ഷ നേതാവിനെതിരെ യു.ഡി.എഫും ബി.ജെ.പിയും വലിയ പ്രക്ഷോഭങ്ങൾ തുടങ്ങാൻ പോകുകയാണ്. പ്രതിപക്ഷ നേതാവിന്റെ രാജി ആവശ്യപ്പെട്ടുള്ള പോരാട്ടം ശക്തിപ്പെടുകയാണ്. കേസിനെ ഇതുവരെ രാഷ്ട്രീയ പകപോക്കൽ എന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കാൻ നോക്കിയ സി.പി.എം. ഇനിയതുപേക്ഷിക്കും. കാരണം, തകർന്നു തരിപ്പണമായി നിൽക്കുന്ന അവസ്ഥയിൽ എങ്ങനെയെങ്കിലും കയറിവരണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ സി.പി.എം. ഇനി ഒരു അഴിമതിവീരനെ പൊക്കിപ്പിടിച്ചു നടന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിയുകയാണ് പാർട്ടി. കുടുംബത്തോടെ പിണറായിയെ രക്ഷിക്കാൻ വേറെ പണിയില്ലേ എന്നുള്ള ചോദ്യം തുറന്നുതുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കൽ എന്ന പഴയ നമ്പർ ഏശില്ല. കാരണം, കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആയതിനാൽ ഈ വാദത്തിന് നിയമപരമായ പശ്ചാത്തലത്തിൽ ബലം കുറവായിരിക്കും. ഇവയെല്ലാം മറികടക്കാൻ സുപ്രീം കോടതിയിൽ നിന്ന് അടിയന്തരമായി ഏതെങ്കിലും തരത്തിലുള്ള സ്റ്റേ ഉത്തരവ് സമ്പാദിക്കുക മാത്രമാണ് ഒരു പരിഹാരം. അത് ഏകദേശം കിട്ടില്ലെന്ന് നിയമവിദഗ്ധർ പറയുന്ന സാഹചര്യത്തിൽ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ സമ്പൂർണ പതനമാണ് സൂചിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User