ലഹരിക്കെതിരെ 'മയങ്ങില്ല കേരളം'; പടന്നക്കാട് നെഹ്റു കോളേജിൽ ജില്ലാതല സെമിനാറും ക്വിസ് മത്സരവും

സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിമുക്തി മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ 20 ഓളം കോളേജുകളുടെ പങ്കാളിത്തം; ക്വിസ് മത്സരത്തിൽ പടന്നക്കാട് നെഹ്റു കോളേജിന് ഒന്നാം സ്ഥാനം.

Aug 06, 2026 - 18:06
Updated: 2 months ago
0
ലഹരിക്കെതിരെ 'മയങ്ങില്ല കേരളം'; പടന്നക്കാട് നെഹ്റു കോളേജിൽ ജില്ലാതല സെമിനാറും ക്വിസ് മത്സരവും

കാഞ്ഞങ്ങാട്: സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തിലും ശ്രദ്ധ നേർക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തിലും പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'ലഹരിക്കെതിരെ: മയങ്ങില്ല കേരളം' ജില്ലാതല സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. റീജയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി വിമുക്തി മാനേജർ അൻവർ സാദത്ത് പി ഉദ്ഘാടനം ചെയ്തു. വിമുക്തി മെന്റർ ഗോവിന്ദൻ സെമിനാർ വിഷയം അവതരിപ്പിച്ചു. വിമുക്തി മെന്റർ ചാൾസ് ജോസ് ക്വിസ് മാസ്റ്ററായിരുന്നു.

നേർക്കൂട്ടം കമ്മിറ്റി ടീച്ചർ ഇൻചാർജ് ഡോ. നന്ദകുമാർ കോറോത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ജ്ഞാനേശ്വരി എന്നിവർ ആശംസകൾ നേർന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്ന കുമാർ സ്വാഗതവും വിമുക്തി ജില്ലാ കോർഡിനേറ്റർ സ്നേഹ കെ.എം. നന്ദിയും രേഖപ്പെടുത്തി.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 20 കോളേജുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ അബനും സുവിതയും ഒന്നാം സ്ഥാനം നേടി. തളങ്കര മാലിക് ദിനാർ നഴ്സിംഗ് കോളേജിലെ ആർദ്രയും നസ്മിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണവും യുവജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User