ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു

Aug 29, 2026 - 18:17
0
ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു

ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) കണയന്നൂർ യൂണിയൻ ശാഖ നമ്പർ 1000-ന്റെ നേതൃത്വത്തിൽ കാക്കനാട്ട് ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു. വിഗ്രഹരഥ ഘോഷയാത്ര ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആഘോഷഭാഗമായി കിഴക്കേ കടുങ്ങല്ലൂർ മാതംഗി ഹരിചന്ദന അവതരിപ്പിച്ച കൈകൊട്ടിക്കളിയും തിരുവാതിരയും പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് കമലാസനൻ, സെക്രട്ടറി അനിൽ പുത്തലത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User