വാട്‌സ്ആപ്പിൽ എത്തുന്നത് കാത്തിരുന്ന ഫീച്ചറോ? ഓൺലൈനിലുള്ളവരെ ഇനി എളുപ്പം തിരിച്ചറിയാം

Jul 09, 2026 - 11:23
0
വാട്‌സ്ആപ്പിൽ എത്തുന്നത് കാത്തിരുന്ന ഫീച്ചറോ? ഓൺലൈനിലുള്ളവരെ ഇനി എളുപ്പം തിരിച്ചറിയാം

പല മെസേജിങ് പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കൾ ഓൺലൈനിലാണോ എന്ന് അറിയാൻ പ്രത്യേക സൂചനകളുണ്ട്. എന്നാൽ വാട്‌സ്ആപ്പിൽ സ്വകാര്യതാ ക്രമീകരണങ്ങൾ കാരണം ചിലരുടെ ഓൺലൈൻ സ്റ്റാറ്റസ് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളുണ്ട്. ഇതിനൊരു പരിഹാരമാകുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്.കോൺടാക്ട് ലിസ്റ്റിലുള്ള ഒരാൾ ഓൺലൈനിൽ എത്തിയാൽ അവരുടെ പ്രൊഫൈൽ ചിത്രത്തിന് സമീപം പച്ചനിറത്തിലുള്ള ഡോട്ട് ദൃശ്യമാകും. ഉപയോക്താവ് ഓൺലൈനായിരിക്കുന്നിടത്തോളം ഈ സൂചന തുടരും. ഓഫ്‌ലൈൻ ആകുന്ന നിമിഷം പച്ച ഡോട്ട് അപ്രത്യക്ഷമാകും.

അടുത്തിടെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പരീക്ഷിച്ച ഈ ഫീച്ചർ ഇപ്പോൾ iOS ബീറ്റ പതിപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ iOS ബീറ്റ വേർഷൻ 26.26.10.72-ലാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. ബീറ്റ ഉപയോക്താക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും ഈ ഫീച്ചർ കൂടുതൽ ഉപയോക്താക്കൾക്കായി പുറത്തിറക്കണമോയെന്ന് മെറ്റ തീരുമാനിക്കുക. പുതിയ ഫീച്ചർ പരീക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ആൻഡ്രോയിഡിലെ വാട്‌സ്ആപ്പ് ബീറ്റ പ്രോഗ്രാമിലൂടെയോ, ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ TestFlight പ്രോഗ്രാമിലൂടെയോ ഇത് ലഭ്യമാണോയെന്ന് പരിശോധിക്കാം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User