ഫോണിൽ വാട്‌സ്‌ആപ്പ് ട്രെയിൻ ടിക്കറ്റാണോ? പണി കിട്ടും!

Indian Railways mandates original digital tickets (IRCTC app or SMS) for travel, banning screenshots and WhatsApp-forwarded images to curb fraud

Jul 11, 2026 - 17:00
0
ഫോണിൽ വാട്‌സ്‌ആപ്പ് ട്രെയിൻ ടിക്കറ്റാണോ? പണി കിട്ടും!

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്ക്രീൻഷോട്ടുകളോ, വാട്‌സ്‌ആപ്പിൽ വന്ന ടിക്കറ്റ് ചിത്രങ്ങളോ കാണിച്ച് തടിയൂരാൻ ഇനി നോക്കേണ്ട. ഇത്തരം ടിക്കറ്റുകൾ ഇനിമുതൽ സാധുവായ യാത്രാ രേഖയായി പരിഗണിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയ്ക്കിടെ സ്ക്രീൻഷോട്ടുകൾ ഹാജരാക്കിയാൽ പിഴയുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.

യാത്രക്കാർ ഒറിജിനൽ ഇ-ടിക്കറ്റിന് പകരം സ്ക്രീൻഷോട്ടുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവെക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയിൽവേ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

എന്തുകൊണ്ട് സ്ക്രീൻഷോട്ടുകൾ പാടില്ല?

കൃത്രിമം കാണിക്കാൻ എളുപ്പം: എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റിലെ പേര്, തീയതി, ട്രെയിൻ നമ്പർ എന്നിവയിൽ മാറ്റം വരുത്താൻ എളുപ്പമാണ്.

തട്ടിപ്പുകൾ വർധിക്കുന്നു: ഒരേ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ഒന്നിലധികം പേർ ഒരേ സീറ്റിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പരിശോധനയിലെ പ്രായോഗിക ബുദ്ധിമുട്ട്: ഡിജിറ്റൽ സ്ക്രീൻഷോട്ടുകളുടെ ആധികാരികത പെട്ടെന്ന് തിരിച്ചറിയാൻ ടിടിഇമാർക്ക് ബുദ്ധിമുട്ടാണ്.

യാത്രക്കാർ ശ്രദ്ധിക്കേണ്ടത്:

ഇനിമുതൽ യാത്ര ചെയ്യുമ്പോൾ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് കൈവശം വെക്കുക:

IRCTC ആപ്പ്: മൊബൈലിൽ ഒഫീഷ്യൽ IRCTC Rail Connect ആപ്പ് തുറന്ന് അതിലെ ഒറിജിനൽ ഇ-ടിക്കറ്റ് നേരിട്ട് ടിടിഇയെ കാണിക്കുക.

ഔദ്യോഗിക എസ്എംഎസ് (SMS): ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒഫീഷ്യൽ എസ്എംഎസും ഒറിജിനൽ തിരിച്ചറിയൽ രേഖയും കൈവശം വെക്കുക.

പ്രിന്റൗട്ട്: ഇ-ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പിയും യാത്രയിൽ ഉപയോഗിക്കാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക: ടിക്കറ്റിനൊപ്പം സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഒറിജിനൽ ഫോട്ടോ ഐഡി കാർഡ് (വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവ) നിർബന്ധമായും കരുതേണ്ടതാണ്. യഥാർത്ഥ ടിക്കറ്റുകൾ മാത്രം കൈവശം വെച്ച് യാത്ര സുരക്ഷിതമാക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User