"ഒടുവിൽ തൊപ്പിക്ക് പൂട്ട് ; ലക്ഷക്കണക്കിന് ആരാധകരുള്ള വ്ലോഗർ തൊപ്പിയുടെ ചാനൽ യൂട്യൂബ് നീക്കി"
അഡ്വ. ശ്രീജിത് പെരുമനയുടെ പരാതിക്ക് പിന്നാലെ അന്വേഷണം; മുൻ സഹപ്രവർത്തകരുടെ മൊഴിയും നിർണായകമായി, ഒടുവിൽ യൂട്യൂബ് ചാനൽ നീക്കം ചെയ്തു.
ഒടുവിൽ പൂട്ട്; യൂട്യൂബർ 'തൊപ്പി'യുടെ ചാനൽ നീക്കം ചെയ്തു
കൊച്ചി: വിവാദ യൂട്യൂബറായ 'തൊപ്പി'യുടെ (നിഹാദ്) യൂട്യൂബ് ചാനൽ നീക്കം ചെയ്തു. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതികളും കേരള പൊലീസിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് യൂട്യൂബ് ചാനൽ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കി
അഡ്വ. ശ്രീജിത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമായത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും സമൂഹമാധ്യമ മാർഗനിർദേശങ്ങൾ ലംഘിച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചത്. തുടർന്ന് കേരള പൊലീസ് അന്വേഷണം ആരംഭിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ തൊപ്പിയുടെ മുൻ സഹപ്രവർത്തകരായ ഷമീറും മുഹമ്മദ് (മമ്മു)വും തങ്ങൾക്കെതിരെ നടന്നതായി ആരോപിക്കുന്ന സംഭവങ്ങൾ സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇവരുടെ മൊഴികളും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുണ്ടായിരുന്ന തൊപ്പിയുടെ ചാനൽ നീക്കം ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട തുടർനിയമനടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.