മഴ മുന്നറിയിപ്പ്: കാസർകോഡ് , കണ്ണൂർ ജില്ലകൾക്ക് അവധി

holiday for all educational institutions in kasargod kannur district

Jun 30, 2026 - 20:45
Updated: 1 month ago
0

കാസർകോഡ്/കണ്ണൂർ : ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുൻകരുതല്‍ നടപടിയായി കാസർകോഡ് - കണ്ണൂർ ജില്ലയിലെ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ബുധൻ) ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User