ഇനി മൂന്ന് ദിവസങ്ങൾ മതി പാസ്പോർട്ട് ലഭിക്കാൻ; എന്താണ് തൽക്കാൽ പാസ്സ്‌പോർട്ട്; അറിയാം

Jun 30, 2026 - 17:05
0
ഇനി മൂന്ന് ദിവസങ്ങൾ മതി പാസ്പോർട്ട് ലഭിക്കാൻ; എന്താണ് തൽക്കാൽ പാസ്സ്‌പോർട്ട്; അറിയാം

നമുക്കിപ്പോൾ പെട്ടന്ന്  വിദേശത്തേക്ക്  പോകേണ്ടി വന്നാൽ പാസ്പോർട്ടില്ല എന്നുള്ള കാരണം കൊണ്ട് നമ്മൾ ആ യാത്ര ഉപേക്ഷിക്കാറുണ്ട്. എനാൽ, ഇനി അത് വേണ്ടി വരില്ല. കേന്ദ്ര  സർക്കാരിന്റെ തൽക്കാൽ പാസ്പോർട്ട് പദ്ധതി വഴി ഇനി മുതൽ എളുപ്പത്തിൽ വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് പാസ്പോർട്ട് ലഭിക്കും. സാധാരണയെക്കാൾ വളരെ വേഗത്തിലാണ് ഇതിന്റെ പ്രക്രിയകൾ പൂർത്തിയാക്കുന്നത്. നിങ്ങള്‍ നല്‍കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ വെറും  1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ടുകള്‍ ലഭിക്കും. എങ്കിലും പാസ്‌പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്. ഇനി തൽക്കാൽ പാസ്പോർട്ട് എന്താണെന്ന് നമുക്ക് നോക്കാം.

തൊഴില്‍, പഠനം, മെഡിക്കല്‍ തുടങ്ങിയ അടിയന്തരാവസ്ഥകള്‍ അല്ലെങ്കിൽ പെട്ടന്നുള്ള  വിദേശ യാത്രകൾ എന്നിവയിക്ക് വേഗത്തിൽ പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ സൗകര്യം ഉപകാരപ്രദമായിരിക്കും. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പ്രോസസ്സ് ചെയ്യുന്നത്.  പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകൾ സമർപ്പിക്കുന്നത്. ആദ്യം അക്കൗണ്ട് ക്രീയേറ്റ് ചെയ്ത ലോഗിൻ ചെയ്യണം. അതിനു ശേഷം 'Apply for a new passport' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അപേക്ഷാ ഫോം പൂരിപ്പിച്ച് തത്കാല്‍ വിഭാഗം തിരഞ്ഞെടുക്കുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. ശേഷം ഇതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തുക ഓൺലൈൻ ആയി അടയ്ക്കുക. പിന്നാലെ, അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് രേഖകളുമായി പറഞ്ഞിരിക്കുന്ന ദിവസം എത്തി ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുക. ഇങ്ങനെ ആണ് തൽക്കാൽ പാസ്പോർട്ടിനായി അപേക്ഷിക്കുന്നത്. 

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്,വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ,വൈദ്യുതി ബില്‍ ,ബാങ്ക് പാസ്ബുക്ക്, ജനനത്തീയതി തെളിയിക്കുന്ന രേഖ ,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകളാണ് പാസ്പോർട്ടിനായി സംറപ്പിക്കേണ്ട രേഖകൾ. 36 പേജുള്ള പുതിയ പാസ്പോര്‍ട്ടിന് 3,500 രൂപയും 60 പേജുള്ള പുതിയ പാസ്പോര്‍ട്ടിന് 4,000 രൂപ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User