എറണാകുളം: മരടില്‍ സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോര്‍ഡ് സി.പി.എമ്മിന്റെ ചെലവില്‍ത്തന്നെ പുനഃസ്ഥാപിച്ചു. #CPM #congress #flex #vdsatheeshan #News

എറണാകുളം: മരടില്‍ സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോര്‍ഡ് സി.പി.എമ്മിന്റെ ചെലവില്‍ത്തന്നെ പുനഃസ്ഥാപിച്ചു. #CPM #congress #flex #vdsatheeshan #News

Jun 01, 2026 - 11:51
0
എറണാകുളം: മരടില്‍ സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോര്‍ഡ് സി.പി.എമ്മിന്റെ ചെലവില്‍ത്തന്നെ പുനഃസ്ഥാപിച്ചു. #CPM #congress #flex #vdsatheeshan #News

എറണാകുളം: മരടില്‍ സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോര്‍ഡ് സി.പി.എമ്മിന്റെ ചെലവില്‍ത്തന്നെ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അര്‍പ്പിച്ച് മരട് കൊട്ടാരം ജങ്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡാണ് സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. പരിശോധനയില്‍ പ്രതിഷേധിച്ച് മേയ് 27-ന് സി.പി.എം. നടത്തിയ പ്രകടനത്തിനിടെയാണിത് നശിപ്പിച്ചത്.

കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. മരട് പോലീസില്‍ പരാതിയും നല്‍കി. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോയി. പോലീസ് എടുത്ത വീഡിയോ തെളിവാക്കിയാണ് കേസെടുത്തത്. തുടര്‍ന്നു നടന്ന സമവായ ചര്‍ച്ചയിലെ ധാരണപ്രകാരമാണ് സി.പി.എമ്മിന്റെ ചെലവില്‍ ബോര്‍ഡ് പുനഃസ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ പീറ്റര്‍ പറഞ്ഞു. സി.പി.എം. പ്രാദേശിക നേതാക്കള്‍ പണം നല്‍കി ഫ്ളക്സ് അടിപ്പിച്ച ശേഷം തൊഴിലാളികളെ നിയോഗിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User