കാട്ടാന ആക്രമണം; പരിശോധനയ്ക്കായി എത്തിയ വനംവകുപ്പ് മന്ത്രിയെ കാട്ടാന വഴി തടഞ്ഞു

ഞായറാഴ്ച്ച രാത്രി വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന വഴി തടഞ്ഞത്

Jun 01, 2026 - 12:28
0
കാട്ടാന ആക്രമണം; പരിശോധനയ്ക്കായി എത്തിയ വനംവകുപ്പ് മന്ത്രിയെ കാട്ടാന വഴി തടഞ്ഞു

തൃശൂർ: കാട്ടാന ആക്രമണം പരിശോധിക്കാനായി എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി  ജോണിനെ കാട്ടാന വഴി തടഞ്ഞു. ഞായറാഴ്ച്ച രാത്രി വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിക്കാണ് മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കി ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര തുടർന്നത്. 

അതിനു പിന്നാലെ ഇന്ന് രാവിലെ കാട്ടാനക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ മന്ത്രി കേൾക്കുകയും പ്രദേശത്ത് ആനയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User