ബൈക്ക് ഡിവൈഡറിൽ ഇടിച്ച് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അപകടം കാറിടിച്ച്

Two Tech Employees Killed in Fatal Bike Accident near Pachalloor, Thiruvananthapuram

Jul 10, 2026 - 02:55
Updated: 3 months ago
0
ബൈക്ക് ഡിവൈഡറിൽ ഇടിച്ച് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അപകടം കാറിടിച്ച്
നവീൻ സിബി, മൃദുല ഉമ്മൻ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ടുപേർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതെന്ന് പോലീസ് കണ്ടെത്തി. കഴക്കൂട്ടം യു.എസ്.ടി. ഗ്ലോബൽ ജീവനക്കാരൻ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ പാച്ചല്ലൂരിലെ ടോളിനടുത്തുള്ള ഡിവൈഡറിലാണ് ബൈക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ടാണ് ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ അപകട സ്ഥലം സന്ദർശിച്ച പോലീസിന് തോന്നിയ സംശയമാണ് സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സഹായിച്ചത്. കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുറ്റംസമ്മതിച്ചതായാണ് വിവരം.

മൃദുല സംഭവസ്ഥലത്തും ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി നവീനും മരിക്കുകയായിരുന്നു. അപകടത്തിൽ മൃദുല മീറ്ററുകളോളം തെറിച്ച് പോയിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഹാൻഡിലിൽ ഉണ്ടായിരുന്ന കാറിന്റെ പെയിന്റ്, മറ്റു അസ്വാഭാവികതകളുമാണ് പോലീസിന് സംശയങ്ങളുണ്ടാക്കിയത്.

 യു.സ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി, കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്രാല അരികുപുറത്ത് മൃദുല ആൻ ഉമ്മൻ എന്നിവരാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User