അറ്റകുറ്റപ്പണിക്കിടെ കാസർകോട്ട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
kseb lineman electrocution death
കാസർഗോഡ്: മടിക്കൈ കണിച്ചിറയിൽ കെഎസ്ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ ഭരതൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഏറെ നേരം പോസ്റ്റിൽ തൂങ്ങിക്കിടന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് താഴെയിറക്കിയത്.
അരയിൽ കയർ കെട്ടിയതിനാൽ ഷോക്കേറ്റിട്ടും പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)