ട്രെയിൻ യാത്രയ്ക്കിടെ 16കാരി സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവം; പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞു;

അക്രമികൾ ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാർ

Jun 28, 2022 - 02:59
0
ട്രെയിൻ യാത്രയ്ക്കിടെ 16കാരി സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവം; പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞു;

 ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികൾ എന്ന വിവരമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്.

  ഗവ. റെയിൽവേ പൊലീസിന്റെ (ജിആർപി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) എറണാകുളം, തൃശൂർ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിനിരയായത് 16 വയസ്സുള്ള പെൺകുട്ടിയാണ്.

പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഒരു വിവരവും പൊലീസിൽ നിന്നു ലഭിച്ചില്ലെന്നു പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.

ദലിതനായ തന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 10നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് ധർണ നടത്തും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User