പിന്നേ പുളുത്തും’; ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ജിന്റോ ജോൺ
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ബിജെപി നിലപാടിനെതിരെ വിമർശനം; സ്വാതന്ത്ര്യസമര ചരിത്രവും അയോധ്യയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടി കെപിസിസി വക്താവിന്റെ കടുത്ത പ്രതികരണം.
തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വക്താവ് ജിന്റോ ജോൺ. കേരളം ഭരിക്കുന്നത് യുഡിഎഫ് ആണെന്നും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവിന്റെ നിലപാടുകളെ ജിന്റോ ജോൺ വിമർശിച്ചത്.
“ബ്രിട്ടനോട് ഏറ്റുമുട്ടിയ, 80 വർഷങ്ങൾക്ക് മുൻപ് മൂവർണ്ണക്കൊടി ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച കോൺഗ്രസ് നയിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. മതേതര മനുഷ്യർ ഒന്നിച്ച് പോരാടി സൃഷ്ടിച്ച ഇന്ത്യയിൽ ഈ സ്വാതന്ത്ര്യദിനത്തിലും എന്ത് പാടണമെന്ന് നിങ്ങൾ തീരുമാനിക്കേണ്ട” എന്നാണ് ജിന്റോ ജോൺ പ്രതികരിച്ചത്.
സ്വാതന്ത്ര്യസമരകാലത്തെ ആർഎസ്എസിന്റെ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തും മാപ്പെഴുതിയും ബ്രിട്ടീഷുകാരുമായി സഹകരിച്ചുമാണ് സംഘപരിവാർ രാഷ്ട്രീയം വളർന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിലും ബിജെപിക്കെതിരെ ജിന്റോ ജോൺ കടുത്ത വിമർശനം ഉന്നയിച്ചു. “സംഘികളുടെ അമ്പലക്കൊള്ളയിൽ നിന്ന് അയോധ്യയിലെ രാമനെ എങ്കിലും ഒന്ന് സ്വതന്ത്രമാക്കിയിട്ട് പോരേ ഈ കച്ചേരിയും ഭീഷണിയും” എന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി ഫണ്ട്, ജിഎസ്ടി ബില്ലുകൾ, വാഹനങ്ങളുടെ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളും ജിന്റോ ജോൺ തന്റെ പ്രതികരണത്തിൽ ഉന്നയിച്ചു. ബിജെപിക്കുള്ളിലെ തർക്കങ്ങളെയും അദ്ദേഹം പരിഹസിച്ചു.
“കട്ട സംഘികളും കട്ടതിൽ വീതം കിട്ടാത്ത സംഘികളും തമ്മിലുള്ള പോരാട്ടത്തിൽ സംശയനിഴലിലുള്ള സുരേഷ് ‘ജീ’യുടെ ബാറ്ററിയും ബൾബും പീസാകാതെ നോക്കണേ” എന്ന പരിഹാസത്തോടെയാണ് ജിന്റോ ജോൺ പ്രതികരണം അവസാനിപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)