20 എംഎല്‍എമാര്‍ മടങ്ങുന്നു; ഉദ്ദവിന്റെ തന്ത്രം ഫലം കാണുന്നു

Jun 26, 2022 - 05:35
Updated: 4 years ago
0
20 എംഎല്‍എമാര്‍ മടങ്ങുന്നു; ഉദ്ദവിന്റെ തന്ത്രം ഫലം കാണുന്നു

മഹാരാഷ്ട്രയിലെ രാഷ്ട്രിയ പ്രതിസന്ധി മറികടക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ഉദ്ദവ് താക്കറെയുടെ ക്യാംപ്. ഭരണം പിടിച്ച നിര്‍ത്തുവാന്‍ എന്‍സിപിക്കും കോണ്‍ഗ്രസിനൊപ്പം കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുന്ന ഉദ്ദവ് അനുകൂലമായി കാറ്റ് വീശി തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏക്‌നാഥ് ഷിനഡേയ്‌ക്കൊപ്പം ഗുവഹാത്തിയിലെ ഒളിത്താവളത്തില്‍ കഴിയുന്ന എംഎല്‍എമാരില്‍ 20 പേര്‍ ഉദ്ദവ് താക്കറേയുമായി ആശയവിനിമയം നടത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ഉദ്ദവ് നടത്തിയ ചാണക്യതന്ത്രത്തിലാണ് എംഎല്‍എമാരുടെ മനസ് മാറിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 3
Wow Wow 0
Sad Sad 1
Angry Angry 0

Comments (0)

User