527 ധീര സൈനികരുടെ ബലിദാനത്തിന് 23 വയസ്: ഇന്ന് കാർഗിൽ വിജയ ദിനം

Jul 26, 2022 - 03:25
0
527 ധീര സൈനികരുടെ ബലിദാനത്തിന് 23 വയസ്: ഇന്ന് കാർഗിൽ വിജയ ദിനം

  ഇന്ന് കാർഗിൽ വിജയദിനം. രാജ്യം പോരാടി നേടിയ ചരിത്ര വിജയത്തിന് 23 വയസ്. 1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്. മൂന്നു മാസത്തെ പോരാട്ടത്തിനൊടുവിൽ ഭാരതസേന പാക് സൈന്യത്തെ തറപറ്റിച്ചു.
കാർഗിൽ യുദ്ധത്തിൽ രാജ്യം ഐതിഹാസിക വിജയം നേടിയിട്ട് 23 വർഷം പൂർത്തിയാകുന്നു. ഭാരത ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞു പുതച്ച മലനിരകളിൽ തീമഴ പെയ്യിച്ച ഐതിഹാസിക പോരാട്ടം ആരംഭിച്ചത്. 1999 മെയ് എട്ടിന് ആരംഭിച്ച യുദ്ധം ജൂലൈ 26നാണ് അവസാനിക്കുന്നത്. ഇരു രാജ്യങ്ങളുടെയും നിരവധി ജീവനുകളാണ് പോരാട്ടത്തിനിടെ അപഹരിക്കപ്പെട്ടത്. 527 ധീരസൈനികർ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചു. തുടക്കത്തിൽ നുഴഞ്ഞുകയറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചോ പരിണിതഫലത്തെക്കുറിച്ചോ നമ്മുടെ സൈനികർക്ക് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. നുഴഞ്ഞു കയറിയവരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഴിപ്പിക്കുമെന്നാണ് സേന പ്രഖ്യാപിച്ചത്
രണ്ട് ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞു കയറിയ പാകിസ്ഥാനെതിരെ നാം പ്രതികരിച്ചത്. പോരാട്ടഭൂമിയിൽ മരിച്ചു വീണ സൈനികരുടെ ഓർമ്മയ്ക്ക് എല്ലാ വർഷവും ജൂലൈ 26നാണ് രാജ്യം കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User