ഹരിയാനയിലെ സർവകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ 4 പേർക്ക് പരിക്കേറ്റു. വെടിവയ്പ്പ് ഗവര്‍ണറുടെ സന്ദര്‍ശനത്തിന് പിന്നാലെ
സാമ്പത്തിക തർക്കം സംഘട്ടനത്തിലേക്ക് നയിച്ചതിനാൽ ഹരിയാന റോത്തക്കിലെ ദയാനന്ദ സർവകലാശാലയിൽ വെടിവെപ്പ് നടന്നു. നാലുപേർക്കാണ് വെടിയേറ്റത്. സർവകലാശാലയിലെ ഒരു വിദ്യാർത്ഥിക്കും ക്യാമ്പസിൽ ഒപ്പം ഉണ്ടായിരുന്ന 3 സുഹൃത്തുക്കൾക്കും ആണ് വെടിയേറ്റത്. ചിലരുടെ നില ഗുരുതരമാണ്.
ഹരിയാന ഗവർണർ ക്യാമ്പസിൽ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു തൊട്ടു പിന്നാലെ ആണ് വെടിവെപ്പ് നടന്നത്. കാറിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നും കാരണം വ്യക്തമല്ലെന്നും റോത്തക്ക് പോലീസ് അറിയിച്ചു. 4 പേരും സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)