മഠത്തിലെ പീഡനം: പെണ്‍കുട്ടികളെ സംരക്ഷിച്ച എന്‍.ജി.ഒ ജീവനക്കാര്‍ക്ക് ഭീഷണി
ലിങ്കായത്ത് സന്യാസിയായ ശിവമൂര്‍ത്തി മുരുഗ ശരണരുവിനെതിരായ പോക്സോ കേസിന് പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍.ജി.ഒ ജീവനക്കാര്‍ക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതായി പരാതി. ജീവനക്കാര്‍ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. ശരണരു അറസ്റ്റിലായത് മുതലാണ് ഭീഷണി സന്ദേശങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 26ന് ശ്രീ മുരുഗ രാജേന്ദ്ര മഠം മോധാവിയായ ശിവമൂര്‍ത്തി ശരണരുവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് ചിത്രദുര്‍ഗയില്‍ നിന്ന് ശിവമൂര്‍ത്തി ശരണരുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ ,സ്ഥാപനത്തിന്റെ സംവിധായകരായ സ്റ്റാന്‍ലിക്കും പരശുവിനും മഠത്തിലെ അംഗങ്ങളില്‍ നിന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരില്‍ ഭീഷണി കോളുകള്‍ വരുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Wow
0
Sad
0
Angry
0
Comments (0)