'ജുറാസിക് പാർക്കി'ലെ ഡോ. അലൻ ഗ്രാന്റ്; ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു

Jurassic WorldActorActor DeathHollywood

'ജുറാസിക് പാർക്കി'ലെ ഡോ. അലൻ ഗ്രാന്റ്; ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു
സാം നീൽ
'ജുറാസിക് പാർക്കി'ലെ ഡോ. അലൻ ഗ്രാന്റ്; ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ച സിഡ്നിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (ഒരു തരം രക്തത്തിലെ അർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. തുടർന്ന്, താൻ അർബുദവിമുക്തനായ വിവരം അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

1947-ൽ വടക്കൻ അയർലൻഡിൽ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലേക്ക് കുടിയേറി. അൻപത് വർഷത്തിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.