ഗർഭിണിയായ പതിനാല് കാരിയെ കൊന്ന് കെട്ടിത്തൂക്കി; പ്രതി പിടിയിൽ
ജാര്‍ഖണ്ഡിലെ ധുംക ജില്ലയിൽ ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊന്ന് കെട്ടിത്തൂക്കിയ പ്രതി പിടിയില്‍. അര്മാന് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
റാണീശ്വര് സ്വദേശിനിയായ 14കാരി ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്. ധുംകയില്‍ ജോലിക്കായെത്തിയതാണ് ഇവര്‍. ഇവിടെ വച്ചാണ് പെണ്‍കുട്ടി പ്രതിയുമായി പരിചയത്തിലായത്.
തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശ്രിംദ എന്ന സ്ഥലത്തു നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതിക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കും.