വ്യാജ ലോട്ടറി നൽകി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ
കൊച്ചി: ലോട്ടറി ടിക്കറ്റിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ ഒരാൾ കാലടി പോലീസിന്റെ പിടിയിലായി. പുനലൂർ കരുവാളൂർ വെച്ചമ്പൂ ബ്ലാത്തൂർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്.
നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം നടത്തുന്ന എളമ്പകപ്പിള്ളി സ്വദേശിയെയാണ് ഇയാൾ വഞ്ചിച്ചത്. ടിക്കറ്റിലെ നമ്പർ മാറ്റി തിരുത്തി 5,000 രൂപ സമ്മാനം ലഭിച്ചതാണെന്ന് വ്യാജമായി വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2,300 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റുകളും ബാക്കി 2,700 രൂപ പണമായും തട്ടിയെടുത്തു.
കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടി. പ്രതി ഷാജിക്കെതിരെ കൊട്ടാരക്കര, ചടയമംഗലം, പാരിപ്പള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി 13-ഓളം കേസുകൾ നിലവിലുണ്ട്.
എസ്.എച്ച്.ഒ എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി പി. നായർ, എ.എസ്.ഐ മനോജ് കുമാർ, സീനിയർ സി.പി.ഒ രജിത്ത് രാജൻ, സി.പി.ഒമാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)