അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്

Oct 02, 2022 - 04:54
0
അരവിന്ദ് കെജരിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്


ഗുജറാത്ത്  രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെ  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ  കുപ്പിയേറ്. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിഞ്ഞത്. പ്ലാസ്റ്റിക് കുപ്പി കെജരിവാളിന്‍റെ ദേഹത്ത് പതിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് കെ‍ജരിവാൾ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല. ആരാണ് കുപ്പി എറിഞ്ഞതെന്നും വ്യക്തമല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User