മുഖ്യമന്ത്രി മറുപടി പറയണം: ടി സിദ്ദിഖ്

വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ മാർച്ച് നടത്തിയതിൽ ഗൂഢാലോചനയുണ്ട്

Jun 24, 2022 - 13:38
0
മുഖ്യമന്ത്രി മറുപടി പറയണം: ടി സിദ്ദിഖ്

 വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത  ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ മാർച്ച് നടത്തിയതിൽ  ഗൂഢാലോചനയുണ്ടെന്നും     എസ്എഫ്ഐ കാട്ടിയത് ഗുണ്ടായിസമെന്നും  ടി.സിദ്ദിഖ് എം.എൽ.എ.
 ആക്രമണം ആസൂത്രിതമാണ് ക്രമസമാധനനില തകർന്നു മുഖ്യമന്ത്രി മറുപടി പറയണം. സിപിഎം ഇതിന് കനത്തവില നൽകേണ്ടി വരുമെന്നും ടി.സിദ്ദിഖ് പറഞ്ഞു. 
പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്തിനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് നോക്കി നിൽക്കെയാണ് ആക്രമണം. വിഷയത്തെ സംബന്ധിച്ച് ഒരുതരത്തിലുള്ള സ്റ്റേറ്റ്മെന്റും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. വിഷയത്തെ ജനാധിപത്യപരമായി നേരിടുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User