മണ്ടേലയുടെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ മറുപടി

Jul 18, 2022 - 11:52
0
മണ്ടേലയുടെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ മറുപടി
മണ്ടേലയുടെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ മറുപടി

  മുന്‍ മന്ത്രി എംഎം മണിയെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍  ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി. വര്‍ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള  മറുപടി 

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യർക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയിൽ ഓർക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം. അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വർണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യർ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നിൽക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User