നീറ്റ് പരീക്ഷയെഴുതാൻ വന്ന വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രത്തെ അതൃപ്തി അറിയിക്കും
കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപിച്ച് പരിശോധിച്ച നടപടിയിൽ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പരീക്ഷ നടത്തിപ്പുകാരായ ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്.
ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഈ നടപടി വിദ്യാർഥികൾക്ക് മാനസികമായ ഉണ്ടായിരിക്കുന്ന പരിക്ക് അവരുടെ പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയാണ് നിരുത്തരവാദപരമായ ഇങ്ങനെയുള്ള പ്രവർത്തി ചെയ്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര സർക്കാറിനെ അറിയിക്കും