കോളറ ഉയരുന്നു; പാനി പൂരി വില്‍പ്പന നിരോധിച്ചു

Jun 28, 2022 - 07:01
0
കോളറ ഉയരുന്നു; പാനി പൂരി വില്‍പ്പന നിരോധിച്ചു

നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനി പൂരി വില്പന നിരോധിച്ചു. ലളിത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയില്‍ കോളറ കേസുകള്‍ ഉയരുന്നതിന്റെ ഭാഗമായാണ് നിരോധനം. പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ പാനി പൂരി വില്പന പൂര്‍ണായി നിരോധിച്ചിരിക്കുകയാണ്.  കഴിഞ്ഞ ദിവസം കാഠ്മണ്ഡുവില്‍ 7 പേര്‍ക്കാണ് കോളറ പോസിറ്റീവായത്. ഏഴ് കേസുകളില്‍ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിസിലാണ് സ്ഥിരീകരിച്ചത്. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനില്‍കാന്ത മുനിസിപ്പാലിറ്റിയിലും ഓരോരുത്തര്‍ക്ക് കോളറ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകള്‍ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേര്‍ കോളറ മുക്തരായി ആശുപത്രി വിട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User