ഓണയാത്രയ്ക്ക് പൊള്ളുന്ന വില; ₹465 സ്ലീപ്പറിന് ₹1,415! പ്രീമിയം തത്കാലിൽ മലയാളിക്ക് ഇരട്ടപ്രഹരം
ഓണത്തിന് നാടണയാൻ മറുനാടൻ മലയാളികൾ റെയിൽവേയ്ക്ക് നൽകേണ്ടി വരുന്നത് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയോളം തുക! റെയിൽവേ പ്രത്യേക ഓണം സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പ്രീമിയം തത്കാൽ ടിക്കറ്റ് നിരക്കിലെ കൊള്ള കാരണം സാധാരണക്കാരായ യാത്രക്കാരുടെ പോക്കറ്റ് കീറുകയാണ്.
ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 6 വരെ 112 സ്പെഷ്യൽ തീവണ്ടികളാണ് റെയിൽവേ ഓടിക്കുന്നത്. നേരത്തേ യാത്ര തീരുമാനിച്ചവർക്ക് ഇത് ആശ്വാസമായെങ്കിലും, ഓണത്തിന് തലേദിവസങ്ങളിൽ നാട്ടിലെത്താൻ ശ്രമിക്കുന്നവർക്ക് വണ്ടികളുടെ കുറവും പ്രീമിയം തത്കാൽ നിരക്കുകളും വൻ ദുരിതമായി മാറി.
സാധാരണ നിരക്കും പ്രീമിയം തത്കാൽ നിരക്കും:
-
ചെന്നൈ - കണ്ണൂർ (വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്):
-
സ്ലീപ്പർ: ₹1,415 (സാധാരണ നിരക്ക്: ₹465)
-
തേർഡ് എ.സി: ₹3,515 (സാധാരണ നിരക്ക്: ₹1,190)
-
-
യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ്:
-
സ്ലീപ്പർ: ₹1,320 (സാധാരണ നിരക്ക്: ₹390)
-
തേർഡ് എ.സി: ₹3,025 (സാധാരണ നിരക്ക്: ₹1,025)
-
-
താംബരം - എറണാകുളം (ഗുരുവായൂർ എക്സ്പ്രസ്):
-
സ്ലീപ്പർ: ₹1,740 (സാധാരണ നിരക്ക്: ₹505)
-
തേർഡ് എ.സി: ₹4,040 (സാധാരണ നിരക്ക്: ₹1,325)
-
-
തിരുവനന്തപുരം - കണ്ണൂർ (മാവേലി എക്സ്പ്രസ്):
-
തേർഡ് എ.സി: ₹3,450 (സാധാരണ നിരക്ക്: ₹795)
-
സാധാരണ തത്കാൽ വെട്ടി പ്രീമിയമാക്കി!
അവസാനനിമിഷത്തെ യാത്രക്കാരുടെ ഏക ആശ്വാസമായ സാധാരണ തത്കാൽ ക്വാട്ട ബെർത്തുകളിൽ ഭൂരിഭാഗവും റെയിൽവേ പ്രീമിയം തത്കാലിലേക്ക് മാറ്റുകയാണ്. മാവേലി, മലബാർ എക്സ്പ്രസുകളിൽ മാത്രം 110 സ്ലീപ്പർ ബെർത്തുകളാണ് ഇത്തരത്തിൽ മാറ്റിയിരിക്കുന്നത്.
തീവണ്ടി പുറപ്പെടുന്ന സമയം അടുക്കുംതോറും ഫ്ലെക്സി നിരക്ക് സമ്പ്രദായം വഴി നിരക്ക് കുത്തനെ കൂട്ടുന്ന രീതിയാണ് പ്രീമിയം തത്കാൽ. ഇതുകാരണം ആയിരം രൂപയിൽ താഴെ ടിക്കറ്റ് നിരക്കുള്ള ദീർഘദൂര യാത്രകൾക്ക് മൂവായിരവും നാലായിരവും രൂപ നൽകേണ്ട ഗതികേടിലാണ് മലയാളി യാത്രക്കാർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)